ഡൽഹിക്ക് സ്വന്തം 'റിങ് മെട്രോ': പുതിയ ഇടനാഴികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ഷീബ വിജയൻ
ഡൽഹി മെട്രോയുടെ നിർമാണം പൂർത്തിയായ രണ്ട് പുതിയ ഇടനാഴികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. പിങ്ക് ലൈനിലെ മജ്‌ലിസ് പാർക്ക്-മൗജ്‌പൂർ-ബാബർപൂർ സെക്ഷനും മജന്ത ലൈനിലെ ദീപാലി ചൗക്ക്-മജ്‌ലിസ് പാർക്ക് സെക്ഷനുമാണ് ഇവ. ഇതോടെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ 'റിങ് മെട്രോ' സംവിധാനം ഡൽഹിയിൽ യാഥാർത്ഥ്യമാകും. അഞ്ചാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള മറ്റ് മൂന്ന് ഇടനാഴികളുടെ തറക്കല്ലിടലും ഇന്ന് നടക്കും. സെൻട്രൽ വിസ്ത ഇടനാഴി, ഗോൾഡൻ ലൈൻ എക്സ്റ്റൻഷൻ തുടങ്ങിയവയാണ് പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നത്.
sdasadsdsa


