വനിതാ ദിന സമ്മാനം: പൂനെ മെട്രോയിൽ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും സീറ്റ് സംവരണം


ഷീബ വിജയൻ

മുംബൈ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പൂനെ മെട്രോയിൽ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തുന്നു. ഞായറാഴ്ച മുതൽ നഗരത്തിലെ രണ്ട് പ്രധാന റൂട്ടുകളിലും ഈ പുതിയ ക്രമീകരണം നിലവിൽ വരുമെന്ന് മഹാ മെട്രോ അധികൃതർ അറിയിച്ചു.

ഓരോ ട്രെയിനിലും സ്ത്രീകൾക്കായി 46 സീറ്റുകളും മുതിർന്ന പൗരന്മാർക്കായി 8 സീറ്റുകളുമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇവ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിക്കും. യാത്രക്കാർക്ക് സീറ്റുകളുടെ വിവരം സ്റ്റേഷനുകളിലും മെട്രോ മൊബൈൽ ആപ്പിലും ലഭ്യമാകും. യാത്ര സുരക്ഷിതവും സുഖകരവുമാക്കാൻ എല്ലാവരും ഈ പരിഷ്കാരത്തോടു സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

article-image

erweqwerw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed