ബഹ്റൈനിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് നിര്യാതയായി


മനാമ: ബഹ്റൈനിലെ സൽമാനിയ ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന അടൂർ പന്നിവിഴ സ്വദേശിയും, ബഹ്റൈൻ പ്രവാസിയായ തോമസ് സ്കറിയുടെ ഭാര്യയുമായ അച്ചാമ ലാലി തോമസ് നാട്ടിൽ നിര്യാതയായി. 59 വയസായിരുന്നു പ്രായം. കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് ബഹ്റൈനിലെ ജോലി അവസാനിപ്പിച്ച് ഇവർ നാട്ടിലേയ്ക്ക് ചികിത്സാർത്ഥം മടങ്ങിയത്. ബഹ്റൈൻ മാർത്തോമ പാരിഷ് അംഗമായിരുന്നു. സ്നേഹ ഷെറിൻ സക്റിയ, ഷീബ സക്റിയ എന്നിവരാണ് മക്കൾ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed