കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ സജീവ സാന്നിദ്ധ്യമുള്ളതായി കേന്ദ്രം


ന്യൂഡൽഹി: കേരളം ഉള്‍പ്പടെയുള്ള 11 സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിദ്ധ്യം സജീവമായുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഐഎസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഐഎസിന്‍റെ സാന്നിദ്ധ്യവുമായോ ഐഎസ് അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ടോ 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട സംസ്ഥാനങ്ങളില്‍ ഐഎസിന്‍റെ സാന്നിദ്ധ്യമുണ്ടെന്നും ഐഎസിനെ നേരിട്ട് പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന വ്യക്തികളും സംഘടനകളും സജീവമാണെന്നും കേന്ദ്രം വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed