സോഷ്യൽ വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി രൂപീകരിച്ചു


മനാമ: രാഷ്ട്രീയ സാംസ്കാരിക നായകർക്കെതിരെ കരിനിയമങ്ങൾ ചുമത്തി  പകവീട്ടികൊണ്ടിരിക്കുന്ന കേന്ദ്രസർക്കാറും അഴിമതിക്കും കള്ളക്കടത്തിനും അനുകൂലമായ നിലപാടുകളെടുത്തുകൊണ്ടിരിക്കുന്ന കേരള സർക്കാറും രാജ്യത്തെയും ജനങ്ങളെയും  വഞ്ചിക്കുകയാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഗണേശ് വടേരി പ്രസ്താവിച്ചു.ബഹ്റൈനിലെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ലാ ഇലക്ഷൻ കമ്മിറ്റി രൂപീകരണവും ഭാരവാഹികളുടെ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യൽ വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി കൺവീനർ എ.എം.ഷാനവാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ തല പ്രവർത്തനങ്ങളെക്കുറിച്ച്  വെൽഫയർ പാർട്ടി മലപ്പുറം ജില്ലാ ഇലക്ഷൻ കമ്മിറ്റി കൺവീനർ സി.സി. ജാഫർ മാസ്റ്റർ വിശദീകരിച്ചു. സോഷ്യൽ വെൽഫെയർ മലപ്പുറം ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനം സോഷ്യൽ വെൽഫെയർ അസോസിയേഷൻ  ബഹ്റൈൻ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ നിർവഹിച്ചു. മൂസ കെ ഹസൻ സ്വാഗതവും സിദ്ദീഖ് മക്കരപ്പറന്പ് നന്ദിയും പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായി മൂസാ കെ ഹസൻ, ജനറൽ സെക്രട്ടറിയായി സിദ്ദീഖ് മക്കരപറന്പ്, ട്രഷറർ ആയി മുഹമ്മദലി മലപ്പുറം എന്നിവരെ തെര‍ഞ്ഞെടുത്തു. 

You might also like

  • Straight Forward

Most Viewed