തന്ത്രി ജയിലിൽ, മന്ത്രി വീട്ടിൽ; ശബരിമല കേസിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു ബിജെപി
ഷീബ വിജയൻ
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്നും എന്നാൽ സ്വർണ്ണക്കൊള്ളയിൽ പങ്കുള്ള ഉന്നതരെ പിടികൂടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല കേസിൽ കുറ്റക്കാരനായ തന്ത്രിയെ ജയിലിലടച്ചപ്പോൾ ഉത്തരവാദിത്തപ്പെട്ട മന്ത്രി വീട്ടിലിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ആചാരലംഘനം കുറ്റമാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേസിൽ പ്രതിയായ ശങ്കർദാസിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും നുണപ്രചാരണം നടത്തുകയാണെന്നും മോദി സർക്കാർ പദ്ധതിക്കായി മുൻ സർക്കാരുകളേക്കാൾ കൂടുതൽ തുക അനുവദിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ജിയോ ടാഗിംഗ് വഴി തട്ടിപ്പുകൾ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ASDASADSDSA

