തുടർച്ചയായ മൂന്നാമൂഴം; പിണറായി വിജയൻ തന്നെ നയിക്കണമെന്ന് സിപിഎം കേരള ഘടകം


ഷീബ വിജയൻ
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടിയെ നയിക്കണമെന്നും മത്സരിക്കണമെന്നും സിപിഎം കേരള ഘടകം. ന്യൂഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ (പിബി) യോഗത്തിലാണ് സംസ്ഥാന നേതൃത്വം ഈ ആവശ്യം ഉന്നയിച്ചത്. പിണറായിക്കൊപ്പം പിബി അംഗമായ എ. വിജയരാഘവനും ഇക്കുറി ജനവിധി തേടിയേക്കും.

മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, മുൻ മന്ത്രിമാരായ ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ എം.എ. ബേബി, എം.വി. ഗോവിന്ദൻ, എളമരം കരീം, പി.കെ. ശ്രീമതി തുടങ്ങിയ പ്രമുഖർ മത്സരരംഗത്തുണ്ടാവില്ലെന്നാണ് സൂചന. കരുത്തരായ സ്ഥാനാർത്ഥികളെ മുൻനിർത്തി യുഡിഎഫ്, എൻഡിഎ നേതാക്കളെ സ്വന്തം മണ്ഡലങ്ങളിൽ തളച്ചിടുക എന്ന തന്ത്രമാണ് സിപിഎം ഇക്കുറി പയറ്റുന്നത്.

article-image

asasasdads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed