ബഹ്റൈനിൽ വിദേശ കപ്പലിന് തീപിടിച്ചു; ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ നങ്കൂരമിട്ടിരുന്ന വിദേശ കപ്പലിന് തീപിടിച്ച് ഒരു ഏഷ്യൻ തൊഴിലാളി മരിച്ചതായി ബഹ്റൈൻ അഭ്യന്തര മന്ത്രാലയം അധികൃതർ സ്ഥിരീകരിച്ചു. ആകാശത്തുവെച്ച് തടഞ്ഞുവെച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ കപ്പലിന് മുകളിൽ പതിച്ചതാണ് അപകടത്തിന് കാരണമായത്. ഈ ദാരുണ സംഭവത്തിൽ മറ്റ് രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പ്രതിരോധ സംവിധാനം തകർത്ത മിസൈലിന്റെ കഷണങ്ങൾ കപ്പലിൽ വീണതിനെത്തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ മരിച്ച തൊഴിലാളിയുടെ പേരോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചു.

 

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed