"അൽ ഇ'ജാസ്" ഖുർആൻ മത്സരത്തിന്റെ സെമിഫൈനൽ മത്സരങ്ങൾ നാളെ


പ്രദീപ് പുറവങ്കര / മനാമ

അൽ മന്നായി മലയാള വിഭാഗത്തിന് കീഴിലുള്ള മദ്രസ്സകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന "അൽ ഇ'ജാസ്" ഖുർആൻ മത്സരത്തിന്റെ സെമി ഫൈനൽ മത്സരങ്ങൾ നാളെ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുമെന്ന് പ്രോഗ്രാം കൺവീനർ ബിർഷാദ് അബ്ദുൽ ഗനി അറിയിച്ചു. അൽ ഹിക്‌മ (റഫ), അൽ ഇഹ്‌സാൻ (ഈസ ടൗൺ), ഹിദ്ദ് മദ്രസ്സ, റയ്യാൻ സ്റ്റഡി സെന്റർ എന്നീ സ്ഥാപനങ്ങളിൽ നിന്നായി പ്രാഥമിക ഘട്ടം പിന്നിട്ട 120-ഓളം വിദ്യാർത്ഥികളാണ് സെമി ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്.

തജ്‌വീദ് നിയമങ്ങൾ പാലിച്ചുള്ള പാരായണം, വിവിധ അധ്യായങ്ങൾ മനഃപാഠമാക്കൽ എന്നിവയിലാണ് മത്സരങ്ങൾ നടക്കുക. ഈ ഘട്ടത്തിൽ വിജയിക്കുന്നവർ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ആകർഷകമായ സമ്മാനങ്ങൾക്ക് അർഹരാവുകയും ചെയ്യും. 2023-ൽ തുടക്കം കുറിച്ച ഈ മത്സരം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഖുർആൻ പഠനം കൂടുതൽ ഹൃദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഭാവിയിൽ ബഹ്‌റൈനിലെ മുഴുവൻ മദ്രസാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഇതൊരു മെഗാ ഇവന്റായി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വിഭാഗം കൺവീനർ ഫക്രുദ്ദീൻ അലി അഹ്മദ് വ്യക്തമാക്കി. മത്സരാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച സമയത്തിന് 20 മിനിറ്റ് മുമ്പെങ്കിലും റയ്യാൻ സ്റ്റഡി സെന്ററിൽ റിപ്പോർട്ട് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed