ആകാശത്ത് വിസ്മയമായി 'ബ്ലഡ് മൂൺ'; പൂർണ്ണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്
ഷീബ വിജയൻ
ന്യൂഡൽഹി: 2026-ലെ ആദ്യത്തെ വാനനിരീക്ഷണ വിസ്മയമായ പൂർണ്ണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് ദൃശ്യമാകും. ചന്ദ്രൻ ചുവപ്പ് കലർന്ന ചെമ്പ് നിറത്തിൽ കാണപ്പെടുന്ന 'ബ്ലഡ് മൂൺ' (Blood Moon) പ്രതിഭാസമാണ് അന്ന് സംഭവിക്കുക. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് കാണാമെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായിരിക്കും കൂടുതൽ വ്യക്തതയോടെ ദൃശ്യമാകുക.
വൈകുന്നേരം 4:58-ന് ആരംഭിച്ച് രാത്രി 7:53-ഓടെ ഗ്രഹണം അവസാനിക്കും. മിക്കയിടങ്ങളിലും ചന്ദ്രൻ ഉദിച്ചുവരുമ്പോൾ ഗ്രഹണത്തിന്റെ അവസാന ഘട്ടമായതിനാൽ ഏകദേശം 20 മിനിറ്റ് മാത്രമേ ദൃശ്യമാകുകയുള്ളൂ. എന്നാൽ അസം, അരുണാചൽ പ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നൂറു ശതമാനം ദൃശ്യപരതയോടെ ഇത് ആസ്വദിക്കാം. ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക സുരക്ഷാ കണ്ണടകളുടെ ആവശ്യമില്ലെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
erwerwewr


