പശ്ചിമേഷ്യയിൽ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതികൾ പിന്നീട്


പ്രദീപ് പുറവങ്കര

മനാമ/ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്കാണ് ഈ നിർദ്ദേശം ബാധകമാകുന്നത്.

മാർച്ച് 2 തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് നിലവിൽ മാറ്റിവെച്ചിരിക്കുന്നത്. ഈ പരീക്ഷകൾ എന്ന് നടത്തുമെന്ന കാര്യത്തിൽ സിബിഎസ്ഇ ബോർഡ് പിന്നീട് ഔദ്യോഗികമായി അറിയിപ്പ് നൽകും. മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 3 ചൊവ്വാഴ്ച നിലവിലെ സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തിയ ശേഷമാകും ബോർഡ് അന്തിമ തീരുമാനമെടുക്കുക.

നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് പരീക്ഷകൾ താൽക്കാലികമായി നിർത്തിവെക്കാൻ സിബിഎസ്ഇ തീരുമാനിച്ചത്. കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും അതത് സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

article-image

ADSADSASD

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed