മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും;


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ന്യൂഡൽഹി: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും താൽക്കാലികമായി നിർത്തിവെച്ചു. മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്താണ് സർവീസുകൾ റദ്ദാക്കിയത്.

"മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം പരിഗണിച്ച് മേഖലയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നു," എന്ന് എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തങ്ങളും സർവീസുകൾ നിർത്തിവെക്കുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തടസ്സങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇരു കമ്പനികളും അറിയിച്ചു.

article-image

fgfggf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed