ലോക റെക്കോർഡ് പ്രഹരശേഷിയുമായി ഇന്ത്യയുടെ 'സുദർശൻ'; വീഡിയോ പുറത്തുവിട്ട് വ്യോമസേന
ഷീബ വിജയൻ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എസ്-400 'സുദർശൻ' മിസൈൽ സംവിധാനം ലോക റെക്കോർഡ് ദൂരപരിധിയിൽ ശത്രുലക്ഷ്യം തകർത്തു. ഇതിന്റെ പ്രഹരശേഷി വ്യക്തമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു. 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നീക്കത്തിനിടെ പാക് അതിർത്തിക്കുള്ളിലെ ലക്ഷ്യത്തെയാണ് മിസൈൽ തകർത്തത്.
റഷ്യൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ സംവിധാനത്തിന് യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ശേഷിയുണ്ട്. 400 കിലോമീറ്റർ ദൂരപരിധിയുള്ള ഇതിന്റെ റഡാറുകൾക്ക് 600 കിലോമീറ്റർ അകലെയുള്ള ശത്രുനീക്കങ്ങൾ വരെ തിരിച്ചറിയാൻ സാധിക്കും. ലോക രാജ്യങ്ങളെ അമ്പരപ്പിക്കുന്ന ഈ നേട്ടം ഇന്ത്യയുടെ വ്യോമപ്രതിരോധത്തിൽ പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്.
SDFFGSFGS


