സത്യം ജയിച്ചു'; വിധിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്‌രിവാൾ
ഷീബ വിജയൻ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. വിധി വന്നതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം പൊട്ടിക്കരഞ്ഞു. "സത്യം എപ്പോഴും വിജയിക്കും" എന്ന് പറഞ്ഞ അദ്ദേഹം, ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ബി.ജെ.പി കെട്ടിച്ചമച്ച തിരക്കഥയായിരുന്നു ഈ കേസെന്ന് ആരോപിച്ചു.
പാർട്ടിയുടെ മുൻനിര നേതാക്കളെ ജയിലിലടച്ച് ജനവിശ്വാസം തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതോടെയാണ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വിട്ടയച്ചത്. എന്നാൽ, വിചാരണ കോടതിയുടെ ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
qwqqw


