42 രാജ്യങ്ങളിൽ ചൈനീസ് ചാരശൃംഖല; ഗൂഗിൾ സൈബർ സുരക്ഷാ വിഭാഗം പിടികൂടി


ഷീബ വിജയൻ
ന്യൂഡൽഹി: ലോകത്തെ 42 രാജ്യങ്ങളിലെ ടെലികോം സ്ഥാപനങ്ങളെയും സർക്കാർ സംഘടനകളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ചൈനീസ് ഹാക്കിങ് സംഘത്തെ ഗൂഗിൾ തടഞ്ഞു. 'ഗാലിയം' (Gallium), 'UNC2814' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സംഘം സുപ്രധാന വിവരങ്ങൾ ചോർത്താനാണ് ശ്രമിച്ചത്.

തങ്ങളുടെ പ്രവർത്തനങ്ങൾ ഓഫിസ് ഫയലുകളാണെന്ന് തോന്നിപ്പിക്കാൻ ഹാക്കർമാർ 'ഗൂഗിൾ ഷീറ്റ്സ്' ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെ വ്യക്തിഗത വിവരങ്ങളും വോട്ടർ ഐ.ഡി നമ്പറുകളും ഇവർ മോഷ്ടിച്ചു. ഗൂഗിൾ ഇവരുടെ അക്കൗണ്ടുകൾ റദ്ദാക്കിയതോടെ മറ്റ് 22 രാജ്യങ്ങളിലേക്ക് കൂടി ഈ ശൃംഖല വ്യാപിക്കുന്നത് തടയാൻ സാധിച്ചു. ഏകദേശം പത്ത് വർഷത്തോളമായി ഈ സംഘം ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ. എന്നാൽ, ഈ ആരോപണങ്ങളെ ചൈനീസ് എംബസി നിഷേധിച്ചു.

article-image

ASDFDSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed