കെജ്‌രിവാളിനും സിസോദിയയ്ക്കും വൻ ആശ്വാസം; മദ്യനയക്കേസിൽ എല്ലാവരെയും കുറ്റവിമുക്തരാക്കി


ഷീബ വിജയൻ
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി. ഡൽഹി റോസ് അവന്യൂ സി.ബി.ഐ കോടതിയുടേതാണ് ഈ സുപ്രധാന വിധി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കം കേസിൽ ആരോപണവിധേയരായ മുഴുവൻ പേരെയും കോടതി വിട്ടയച്ചു.

പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജൻസിയുടെ നടപടികളെ രൂക്ഷമായി വിമർശിച്ച കോടതി, ആയിരം പേജോളം വരുന്ന കുറ്റപത്രത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി. വിധി പുറത്തുവന്നതിന് പിന്നാലെ സത്യം ജയിച്ചുവെന്ന് പ്രതികരിച്ച കെജ്‌രിവാൾ വികാരാധീനനായി.

article-image

asasdds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed