മുഖ്യമന്ത്രി vs ഇഡി; ബംഗാളിലെ പോര് സുപ്രീം കോടതിയിൽ: റെയ്ഡ് തടഞ്ഞതിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രം
ഷീബ വിജയൻ
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) തമ്മിലുള്ള നിയമപോരാട്ടം അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. തൃണമൂൽ കോൺഗ്രസ് ഐടി വിഭാഗം മേധാവി പ്രതീക് ജയിന്റെ വീട്ടിൽ നടന്ന റെയ്ഡ് മുഖ്യമന്ത്രി നേരിട്ടെത്തി തടസ്സപ്പെടുത്തിയെന്ന ഇഡിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇഡി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ വരെ മുഖ്യമന്ത്രി തട്ടിയെടുത്തുവെന്നും ഈ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു.
20 കോടിയുടെ ഹവാല പണം ഐ-പാക് വഴി തൃണമൂൽ കോൺഗ്രസ് ഗോവയിലെത്തിച്ചെന്ന കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എന്നാൽ ഇഡി ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് രേഖകൾ മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തിട്ടുണ്ടെന്നും ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. കേസ് കൊൽക്കത്ത ഹൈക്കോടതി തന്നെ പരിഗണിച്ചാൽ മതിയെന്നാണ് സംസ്ഥാനത്തിന്റെ വാദം. എന്നാൽ കേന്ദ്ര ഏജൻസിയുടെ അധികാരം തടയാൻ സംസ്ഥാനം ശ്രമിക്കുന്നുവെന്ന് ഇഡി ആരോപിച്ചു. കേസിൽ സുപ്രീം കോടതി വാദം തുടരുകയാണ്.
ASSAXSA

