വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ട്രെയിനുകളിൽ ലോവർ ബർത്തുകളിൽ മുൻഗണന


ശാരിക / ന്യൂഡൽഹി

വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ട്രെയിനുകളിൽ ലോവർ ബർത്തുകളിൽ മുൻഗണന നൽകാനുള്ള നയം റെയിൽവേ സ്ഥിരീകരിച്ചു. ടിക്കറ്റെടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും ഇവർക്ക് ലോവർ ബർത്ത് നൽകുന്ന രീതിയിലാണ് റെയിൽവേയുടെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. ഡിസംബർ അഞ്ചിന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. നടുവിലെയോ മുകളിലെയോ ബർത്തുകളിൽ കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.

കോച്ചിന്റെ സ്വഭാവമനുസരിച്ച് അനുവദിക്കുന്ന ലോവർ ബർത്തുകളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും: സ്ലീപ്പർ ക്ലാസിൽ ആറ് മുതൽ ഏഴ് വരെ, എയർകണ്ടീഷൻഡ് 3 ടയറിൽ നാല് മുതൽ അഞ്ച് വരെ, എയർകണ്ടീഷൻഡ് 2 ടയറിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബർത്തുകൾക്കാണ് ഈ മുൻഗണന. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'confirm ticket only if lower berth available' എന്ന ഓപ്ഷൻ ഉപയോഗിക്കുന്നതിലൂടെ ഇതര ബർത്തുകൾ അനുവദിക്കുന്നത് ഒഴിവാക്കാനും സാധിക്കും.

ഈ പൊതുവായ മുൻഗണനാ ക്വാട്ടക്ക് പുറമെ, ഭിന്നശേഷിക്കാർക്കും ഒപ്പമുള്ളവർക്കും എല്ലാ മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലും പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ ഒഴിവുവരുന്ന ലോവർ ബർത്തുകൾ മുൻഗണനാക്രമത്തിൽ അനുവദിക്കാൻ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിന് (TCS) അധികാരമുണ്ടെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രെയിനുകളുടെ രൂപകൽപ്പന ഭിന്നശേഷിക്കാരെക്കൂടി പരിഗണിച്ചുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

ssdfsd

You might also like

  • Straight Forward

Most Viewed