കെ.എം.സി.സി. സ്റ്റുഡൻസ് വിംഗ് 'ചുവട്' സുവനീർ പ്രകാശനം ശ്രദ്ധേയമായി; മഹർജാൻ 2K25 സമാപനം വർണാഭമായി


പ്രദീപ് പുറവങ്കര / മനാമ

കെ.എം.സി.സി. ബഹ്റൈൻ സ്റ്റുഡൻസ് വിംഗ് സംഘടിപ്പിച്ച നാലു ദിവസത്തെ കലാമേളയായ "മഹർജാൻ 2K25"-ന്റെ സമാപനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ചുവട്' സുവനീർ പ്രകാശനം ചടങ്ങ് ശ്രദ്ധാകേന്ദ്രമായി. പ്രവാസലോകത്തെ കലാസ്നേഹികളുടെ ഒത്തുചേരലിന് വേദിയായ മഹർജാൻ 2K25-ന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി സുവനീർ പ്രകാശനം മാറി.

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ കലാതിലകം മീനാക്ഷി പ്രമോദ് സുവനീർ പ്രകാശനം നിർവ്വഹിച്ചു. വാദിമ ബിസിനസ്സ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ജുനൈദ് കല്ലംകുളത്തിലിന് ആദ്യ പ്രതി നൽകിക്കൊണ്ടാണ് ചടങ്ങ് പൂർത്തിയാക്കിയത്.
പ്രവാസികളായ കുട്ടികളുടെയും വീട്ടമ്മമാരുടെയും കലാനുഭവങ്ങളും, ഓർമ്മകളും, സർഗ്ഗാത്മക രചനകളും പങ്കുവെക്കുന്ന സൃഷ്ടികളാൽ സമ്പന്നമാണ് 'ചുവട്' സുവനീർ.

സുവനീർ പ്രകാശന ചടങ്ങിൽ കെ.എം.സി.സി. സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, എൻ. അബ്ദുൽ അസീസ്, ഫൈസൽ കോട്ടപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റുഡൻസ് വിംഗ് ചെയർമാൻ സഹീർ കട്ടാമ്പിള്ളി, കൺവീനർ ശർഫുദ്ധീൻ മാരായമംഗലം, മഹർജാൻ 2K25 വർക്കിംഗ് ചെയർമാൻ മുനീർ ഒഞ്ചിയം, വർക്കിംഗ് കൺവീനർ കെ.ആർ. ശിഹാബ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ. ഇസ്ഹാഖ്, കൺവീനർ സുഹൈൽ മേലടി തുടങ്ങിയവരും പങ്കെടുത്തു. സുവനീർ എഡിറ്റർ റഫീഖ് തോട്ടക്കര, കൺവീനർ റഷീദ് ആറ്റൂർ, എഡിറ്റോറിയൽ അംഗങ്ങളായ സാബിർ ഓമാനൂർ, ഷഫീഖ് അലി പാണ്ടികശാല എന്നിവരാണ് 'ചുവട്' സുവനീറിന് നേതൃത്വം നൽകിയത്.

article-image

ssdf

You might also like

  • Straight Forward

Most Viewed