ഗണിതശാസ്ത്ര പരീക്ഷാ പേപ്പറിലെ സുരക്ഷാ കോഡിൽ മ്യൂസിക് വീഡിയോ ലിങ്ക്; സിബിഎസ്ഇ പരീക്ഷയിൽ ഗുരുതര വീഴ്ച


ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ ഗണിതശാസ്ത്ര ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഒന്ന് ഞെട്ടി. ചോദ്യപേപ്പറിന്റെ സൈഡിലായി കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് പഴയ മ്യൂസിക് വീഡിയോയുടെ ലിങ്കാണ്. പരീക്ഷാ പേപ്പറിന്റെ സുരക്ഷയ്ക്കും ആധികാരികതയ്ക്കുമായി ഉള്‍പ്പെടുത്തിയ കോഡിലാണ് വീഡിയോയുടെ ലിങ്ക് വന്നത്.

മാര്‍ച്ച് ഒന്‍പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. ഇന്റര്‍നെറ്റില്‍ ആളുകളെ പറ്റിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന 'റിക് റോളിങ്' എന്ന ലിങ്കാണ് പരീക്ഷ പേപ്പറിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞ് തുടങ്ങിയത്. ചോദ്യപേപ്പറുകളിലെ ക്യുആര്‍ കോഡുകള്‍ വളരെ കൃത്യതയോടെ പരിശോധിക്കേണ്ട ഒന്നായിരിക്കെ ഇത്തരമൊരു അപാകത ഉണ്ടായത് എങ്ങനെയാണെന്ന ചോദ്യവും ഉയരുകയാണ്. ഇത് സാങ്കേതികമായി ഉണ്ടായ പിഴവാണോ അതോ ബോധപൂര്‍വം ചെയ്തതാണോ എന്ന കാര്യത്തില്‍ സിബിഎസ്ഇ വ്യക്തത വരുത്തിയിട്ടില്ല.

സിബിഎസ്ഇ പരീക്ഷാ പേപ്പറില്‍ 'റിക് റോളിങ്'; ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഞെട്ടി

article-image

csdcsc

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed