ഇൻഡിഗോ പ്രതിസന്ധി: അധിക കോച്ചുകളുമായി റെയിൽവേ, സ്പെഷ്യൽ ട്രെയിനുകളും അനുവദിക്കും


ഷീബ വിജയ൯

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ റെയിൽവേ അധിക കോച്ചുകളും സ്പെഷ്യൽ ട്രെയിനുകളും അനുവദിച്ചു. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് (സ്ലീപ്പർ, എ.സി. ചെയർ കാർ, ജനറൽ, സെക്കൻഡ് ക്ലാസ്) അനുവദിച്ചത്. ഇതുവഴി ഏകദേശം 4,89,288 യാത്രക്കാർക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, 18 കോച്ചുകളുള്ള 30 സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്നും റെയിൽവേ അറിയിച്ചു. ഈ ട്രെയിനുകൾ 57 ട്രിപ്പുകൾ നടത്തും. ഇൻഡിഗോ സി.ഇ.ഒ. പീറ്റർ എൽബേഴ്സ് സർവീസുകൾ മുടങ്ങിയതിൽ മാപ്പപേക്ഷിച്ച് രംഗത്തെത്തി. ആയിരത്തിൽ താഴെ സർവീസുകൾ മാത്രമേ ശനിയാഴ്ച റദ്ദാക്കുവെന്നും ഡിസംബർ 15നകം സർവീസുകൾ സാധാരണനിലയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് വരരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

article-image

xasasas

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed