ജനങ്ങളെ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ; എതിർത്ത് ആപ്പിൾ, സാംസങ്, ഗൂഗിൾ


ഷീബ വിജയ൯

ന്യൂഡൽഹി: ജനങ്ങളെ നിരീക്ഷിക്കാൻ സാറ്റലൈറ്റ് ലോക്കേഷൻ ട്രാക്കിങ് സംവിധാനത്തിന് തുടക്കം കുറിക്കാൻ കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശത്തിനെതിരെ ആപ്പിൾ, ഗൂഗിൾ, സാംസങ് തുടങ്ങിയ കമ്പനികൾ രംഗത്തെത്തി. കൃത്യമായ ലോക്കേഷൻ സർവീസ് നൽകണമെങ്കിൽ മൊബൈൽ നിർമാതാക്കൾ എ-ജി.പി.എസ്. സംവിധാനം കൊണ്ടുവരണമെന്ന് എയർടെൽ, ജിയോ പോലുള്ള സേവനദാതാക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, ലോക്കേഷൻ സർവീസ് ഓഫ് ചെയ്ത് വെക്കാൻ ഉപഭോക്താക്കൾക്ക് അവകാശമില്ലാത്ത രീതിയിൽ എ-ജി.പി.എസ്. സംവിധാനം ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഈ സംവിധാനം തങ്ങളുടെ മൊബൈലുകളിൽ കൊണ്ടുവരില്ലെന്നും അത് സ്വകാര്യത ലംഘനമാവുമെന്നുമാണ് മൊബൈൽ കമ്പനികൾ അറിയിച്ചത്.

article-image

ereerwewweq

You might also like

  • Straight Forward

Most Viewed