നാഷണൽ ഹെറാൾഡ് കേസ്: ഡി.കെ. ശിവകുമാറിന് ഡൽഹി പോലീസിന്റെ നോട്ടീസ്
ഷീബ വിജയ൯
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും അദ്ദേഹത്തിന്റെ സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷിനും ഡൽഹി പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.ഡബ്ല്യു.) നോട്ടീസ് അയച്ചു. യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഡിസംബർ 19ന് മുമ്പായി രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം. ശിവകുമാറിന്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, ഫണ്ടുകളുടെ ഉറവിടം, ആദായനികുതി രേഖകൾ, യംഗ് ഇന്ത്യയിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂർണ വിവരങ്ങൾ എന്നിവ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
sadasdsaasd
