വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; സഖ്യനീക്കമെന്ന് റിപ്പോർട്ട്
ഷീബ വിജയ൯
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ. നേതാവ് വിജയ്‌യുമായി സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷൻ പ്രവീൺ ചക്രവർത്തി വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വീട്ടിലെത്തി കണ്ടു. ഇതിനിടെ, കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിന് ശേഷം ഒരേ കാറിൽ യാത്ര ചെയ്ത ഇരുവരും നാല് മണിക്കൂറോളം ചർച്ച നടത്തിയെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ.യുമായി വിലപേശൽ ശേഷി കൂട്ടാനും കൂടുതൽ മന്ത്രിസ്ഥാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കമെന്നാണ് റിപ്പോർട്ട്.
dffgsfgds
