രാഹുലിന് ആശ്വാസം; അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി


ഷീബ വിജയ൯

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരായ കേസുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, അദ്ദേഹത്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹർജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും. എഫ്.ഐ.ആറിലെ ആരോപണങ്ങൾ ബലാത്സംഗത്തിന്റെ നിർവചനത്തിൽപ്പെടുന്നതല്ലെന്നാണ് രാഹുലിന്റെ പ്രധാന വാദം. നിർബന്ധിത ഗർഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകൾ വഴിതെറ്റിക്കാനുള്ള പോലീസിന്റെ ശ്രമമാണ്. ഇത് തെളിയിക്കാനുള്ള രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. വളരെ വൈകിയാണ് പരാതിക്കാരി പരാതി നൽകിയത്. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഇത് സുപ്രീംകോടതി നിർദ്ദേശിച്ച നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്. എഫ്.ഐ.ആറിന്റെയോ എഫ്.ഐ.സിയുടെയോ പകർപ്പ് തനിക്ക് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. അറസ്റ്റ് ഭയമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാൻ അവസരം ലഭിച്ചാൽ കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാണെന്നും രാഹുൽ അറിയിച്ചു.

പ്രതിയെ ഇരുമ്പഴിക്കുള്ളിലാക്കി തെളിവുകൾ ശേഖരിക്കുന്നതിനു പകരം കാര്യങ്ങൾ വിശദീകരിക്കാൻ അവസരം നൽകുന്നതാണ് പ്രായോഗികം. ഇരുവരും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ബന്ധം തകർന്നപ്പോൾ ബലാത്സംഗ പരാതിയുമായി വരുന്നത് ശരിയായ രീതിയല്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയ കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടി. പൂർണ്ണമായും കേൾക്കപ്പെടാതെ ഒരു പ്രതിയും അറസ്റ്റ് ചെയ്യപ്പെടരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കോടതിക്ക് മുൻവിധിയില്ലെന്നും പ്രോസിക്യൂഷൻ്റെ വാദവും വിശദമായി കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

 

article-image

asxaassdasa

You might also like

  • Straight Forward

Most Viewed