ഇൻഡിഗോക്ക് ആശ്വാസം; പൈലറ്റ് ഡ്യൂട്ടി നിയമങ്ങളിൽ ഇളവുമായി ഡി.ജി.സി.എ


ഷീബ വിജയ൯

ന്യൂഡൽഹി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ താളംതെറ്റിയതിന് പിന്നാലെ പൈലറ്റ് ഡ്യൂട്ടി നിയമങ്ങളിൽ (വിശ്രമസമയവുമായി ബന്ധപ്പെട്ട നിബന്ധനയിൽ) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ഇളവ് അനുവദിച്ചു. ആഴ്ചാവധിയെ വിശ്രമസമയമായി കണക്കാക്കാനാവില്ലെന്ന ഡി.ജി.സി.എ.യുടെ നിബന്ധനയാണ് ഇപ്പോൾ പിൻവലിച്ചത്.

തുടർച്ചയായ മൂന്നാം ദിവസമാണ് ഇൻഡിഗോ സർവീസുകൾ താളംതെറ്റുന്നത്. വെള്ളിയാഴ്ച മാത്രം 700ഓളം ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. ഇതിനെത്തുടർന്ന് വിമാനത്താവളങ്ങളിൽ നൂറുകണക്കിന് ആളുകളാണ് കുടുങ്ങിയത്. ശൈത്യകാല ഷെഡ്യൂളുകളുടെ സമ്മർദത്തിനൊപ്പം ഡി.ജി.സി.എയുടെ നിയമങ്ങൾ കൂടി വന്നതാണ് സർവീസുകൾ തടസ്സപ്പെടാൻ കാരണമായതെന്നാണ് ഇൻഡിഗോ നൽകുന്ന വിശദീകരണം. പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും ഫെബ്രുവരി 10 വരെ ഇളവ് അനുവദിക്കണമെന്നും ഇൻഡിഗോ ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

aSAASSA

You might also like

  • Straight Forward

Most Viewed