കാർത്തിയുടെ 'വാ വാത്തിയാർ' നിയമക്കുരുക്കിൽ; റിലീസ് വൈകിയേക്കും


ഷീബ വിജയ൯

കാർത്തി നായകനാകുന്ന 'വാ വാത്തിയാർ' എന്ന ചിത്രത്തിൻ്റെ റിലീസ് നിയമപരമായ തർക്കത്തിൽ അകപ്പെട്ടു. മദ്രാസ് ഹൈക്കോടതി ചിത്രത്തിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തി. പ്രൊഡക്ഷൻ കമ്പനി തന്നിൽ നിന്ന് 10 കോടി 35 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും തുക അടയ്ക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്നും ആവശ്യപ്പെട്ട് അർജുൻലാൽ സുന്ദർദാസ് എന്ന വ്യക്തിയാണ് ഹർജി നൽകിയത്. നളൻ കുമാരസാമി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 12ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോടതി ഉത്തരവ് പിൻവലിച്ചതിനുശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാൻ കഴിയൂ.

article-image

ASASASAS

You might also like

  • Straight Forward

Most Viewed