റിപ്പോ റേറ്റ് കാൽ ശതമാനം കുറച്ച് ആർ.ബി.ഐ; വായ്പ പലിശനിരക്കുകൾ കുറയും


ഷീബ വിജയ൯

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) റിപ്പോ നിരക്കിൽ കാൽ ശതമാനത്തിൻ്റെ കുറവ് വരുത്തി. ഇതോടെ നിരക്ക് 5.25 ശതമാനമായി കുറഞ്ഞു. ഇത് രാജ്യത്ത് ഭവന-വാഹന വായ്പപലിശനിരക്കുകൾ കുറയാൻ കാരണമാകും. മൂന്ന് ദിവസമായി നടന്ന ആർ.ബി.ഐ. പണനയ യോഗത്തിനൊടുവിൽ ഗവർണർ സഞ്ജയ് മൽഹോത്രയാണ് നിരക്ക് കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പണനയ കമിറ്റിയിലെ ആരും നിരക്ക് കുറക്കാനുള്ള തീരുമാനത്തെ എതിർത്തില്ല. പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോവുന്നുണ്ടെന്നും ഗ്രാമീണമേഖലയിലെ ഡിമാൻഡ് ശക്തമായി തുടരുന്നുണ്ടെന്നും നഗരമേഖലകളിൽ ക്രമാനുഗതമായ വളർച്ച ഡിമാൻഡിൽ ഉണ്ടാവുന്നുണ്ടെന്നും ആർ.ബി.ഐ. ഗവർണർ വ്യക്തമാക്കി.

article-image

DSDASADSADS

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed