രാഹുൽ ചെയ്തത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതക്കാരൻ്റെ പ്രവൃത്തി: മുഖ്യമന്ത്രി
ഷീബ വിജയ൯
കൊച്ചി: പി.എം. ശ്രീ പദ്ധതിയിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംസ്ഥാനത്തിന് അർഹതപ്പെട്ടവ നേടിയെക്കാൻ പാർലമെൻ്റ് അംഗങ്ങൾക്ക് ബാധ്യതയുണ്ടെന്നും എല്ലാ എം.പിമാരും ചെയ്യേണ്ടതാണ് ബ്രിട്ടാസ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ കാര്യങ്ങളിൽ ഒന്നിച്ച് നിന്ന് പാർലമെൻ്റ് അംഗങ്ങൾ ശബ്ദമുയർത്തണം. സി.പി.എമ്മിൻ്റെ നേതാവ് എന്ന നിലയിൽ ബ്രിട്ടാസ് ഫലപ്രദമായി ഇടപെട്ടുവെന്നും മറ്റേതെങ്കിലും തലത്തിലുള്ള ഇടപെടലല്ല ബ്രിട്ടാസ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി പ്രസ് ക്ലബിൽ നടന്ന 'മീറ്റ് ദ പ്രസിൽ' സംസാരിക്കവെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചത്. പോലീസിന്റെ കണ്ണ് വെട്ടിച്ച് ചിലർ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി സുരക്ഷയൊരുക്കുന്നു. ബോധപൂർവമാണ് ചിലരുടെ ഇടപെടൽ. നടന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗീക വൈകൃതക്കാരൻ്റെ നടപടികളാണ്. ഒരു പൊതുപ്രവർത്തകന് ചേർന്നതാണോ ഇത്. അത്തരമൊരു പൊതുപ്രവർത്തകനെ ഉടൻ പുറത്താക്കേണ്ട. കോൺഗ്രസിൻ്റേത് മാതൃകാപരമായ നടപടിയല്ല. രാഹുലിനെതിരെയുള്ള പരാതിയെക്കുറിച്ച് നേതൃത്വം നേരത്തെ അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപം എന്ന് പറഞ്ഞ് കാത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി എന്ന നിലയിൽ അഭിപ്രായം പറയുന്നത് ശരിയല്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യു.ഡി.എഫ്. കൂട്ടുകെട്ട് ആത്മഹത്യപരമായ നടപടിയാണ്. നാല് വോട്ടിന് വേണ്ടി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നു. ജമാഅത്തെ ഇസ്‌ലാമി പലതരത്തിൽ കേരളത്തിൽ ഇടപെടുന്നു. മറ്റ് മുസ്ലിം വിഭാഗത്തെ പോലെയല്ല പ്രവർത്തന രീതിയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
QWADEDWAQS


