വിവാഹ സൽക്കാരത്തിനിടെ രസഗുള തീർന്നു; ബന്ധുക്കൾ തമ്മിൽ അടിയോടടി, ബന്ധം വേർപെടുത്തി വധു


ഷീബ വിജയ൯

പട്ന: വിവാഹ സൽക്കാരത്തിനിടെ രസഗുള തീർന്നുപോയത് വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ സംഘർഷത്തിൽ കലാശിച്ചു. നവംബർ 29ന് വധുവിൻ്റെ കുടുംബം താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്. ഭക്ഷണ കൗണ്ടറിൽ രസഗുളകൾ തീർന്നുപോയതായി വധുവിൻ്റെ കുടുംബം പരാതിപ്പെട്ടതിനെത്തുടർന്ന് തർക്കം കയ്യേറ്റമായി മാറുകയായിരുന്നു. കസേരകളും പ്ലേറ്റുകളും കൈയിൽ കിട്ടിയതെല്ലാം ആളുകൾ എറിയുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ഇരുവിഭാഗങ്ങളിലെയും നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. വഴക്കിനുശേഷം വധുവിൻ്റെ കുടുംബം തങ്ങൾക്കെതിരെ വ്യാജ സ്ത്രീധന കേസ് ഫയൽ ചെയ്തതായി വരൻ്റെ പിതാവ് മഹേന്ദ്ര പ്രസാദ് ആരോപിച്ചു. പ്രശ്നങ്ങളുണ്ടായിട്ടും ബന്ധം തുടരാൻ തയ്യാറാണെന്ന് വരൻ്റെ കുടുംബം അറിയിച്ചെങ്കിലും വധുവിൻ്റെ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. വഴക്കിനിടയിൽ വധുവിൻ്റെ ബന്ധുക്കൾ സമ്മാനമായി കൊണ്ടുവന്ന ആഭരണങ്ങൾ എടുത്തതായി വരൻ്റെ അമ്മ മുന്നി ദേവി ആരോപിച്ചു.

article-image

Assaaassa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed