മനാമയിൽ ഇറാന്റെ വ്യോമാക്രമണം: മനാമയിൽ ഒരു മരണം; എട്ടുപേർക്ക് പരിക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലുണ്ടായ ഇറാന്റെ ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു. 29 വയസ്സുള്ള ബഹ്‌റൈൻ സ്വദേശിനിയാണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

തലസ്ഥാനത്തെ ജനവാസ മേഖലയിലുള്ള ഒരു കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

സിവിൽ ഡിഫൻസും സുരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണത്തെ ബഹ്‌റൈൻ ഭരണകൂടം ശക്തമായി അപലപിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed