ഒടുവിൽ മാപ്പ് പറഞ്ഞു മന്ത്രി ​ഗണേഷ് കുമാർ; പ്രശ്നം ഒത്തുതീർപ്പിലേയ്ക്ക്


ശാരിക l കേരളം

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേശ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള വിവാദങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ഭാര്യ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് കടുത്ത സമ്മർദ്ദത്തിലായിരുന്ന മന്ത്രി, ബിന്ദു മേനോനെ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്. ഘടകകക്ഷികൾ ഉൾപ്പെടെ വിഷയം അതീവ ഗൗരവകരമാണെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും തനിക്ക് പരാതിയില്ലെന്നും ബിന്ദു മേനോൻ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ഗണേശ് കുമാർ ഇന്നലെ സഹോദരിയെയും ഇന്ന് ബിന്ദുവിനെയും വിളിച്ചതായും മന്ത്രി ക്ഷമ ചോദിച്ചതായും അവർ വ്യക്തമാക്കി.

അതേസമയം, വാളകത്തെ വീട്ടിൽ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ആരോപണങ്ങൾ ഗൗരവകരമാണെന്ന് സി പി എം നിലപാടെടുത്ത സാഹചര്യത്തിൽ, മുഖ്യമന്ത്രി വിശദീകരണം തേടുകയും രാജി ആവശ്യപ്പെടുകയും ചെയ്യുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ വിവാദങ്ങൾ ബാധിക്കുമെന്ന ആശങ്കയും മുന്നണിക്കുണ്ട്. എന്നാൽ ഭാര്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെ മന്ത്രിയുടെ രാജി ഉണ്ടാകാനിടയില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

article-image

gdgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed