ഇന്ത്യയിൽ ചീറ്റപ്പുലി ടൂറിസത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി


ഷീബ വിജയ൯

ഡൽഹി: 2022-ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലിയെ അതിൻ്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വീണ്ടും അവതരിപ്പിക്കുന്നതിനായി ആരംഭിച്ച പ്രോജക്ട് ചീറ്റ വിജയിച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി. അന്താരാഷ്ട്ര ചീറ്റ ദിനത്തിൽ പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങളും ലോകമെമ്പാടുമുള്ള ജനങ്ങളും ചീറ്റ ടൂറിസം ആസ്വദിക്കണമെന്ന് ആഹ്വാനം ചെയ്തു. മൂന്നു വർഷം മുമ്പ് ആരംഭിച്ച പ്രോജക്റ്റ് ചീറ്റ, ഈ മനോഹരമായ ജീവിവർഗത്തെ സംരക്ഷിക്കാനും ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇന്ന് ഇന്ത്യ നിരവധി ചീറ്റകളുടെ ആവാസ കേന്ദ്രമാണെന്നതും അവയിൽ പലതും ഇന്ത്യൻ മണ്ണിൽ ജനിച്ചവയാണ് എന്നതും സന്തോഷകരമാണ്. കുനോ, ഗാന്ധി സാഗർ സങ്കേതങ്ങളിൽ ഇപ്പോൾ വളരുന്ന പല ചീറ്റകളും ഇന്ത്യൻ മണ്ണിലാണ് ജനിച്ചത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ചില ചീറ്റകൾ പ്രാദേശിക പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ട് ചത്തുപോയെങ്കിലും മൊത്തത്തിൽ ഈ സംരംഭം വിജയിച്ചു. ഇതുവരെ 21 കുഞ്ഞുങ്ങൾ ജനിച്ചു. 1952ൽ ഇന്ത്യയിൽ ചീറ്റകളെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു. എട്ട് ചീറ്റകളെ നമീബിയയിൽ നിന്നും 12 എണ്ണത്തെ ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്നു. നിലവിലുള്ള 32 ചീറ്റപ്പുലികളിൽ 21 എണ്ണവും ഇന്ത്യയിൽ പ്രസവിച്ച കുട്ടികളാണ്. 2025 ഡിസംബറോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 32ൽ എത്തും.

article-image

FGGFFGDFG

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed