കല്യാണം കഴിയാത്തവർക്ക് ഹനുമാൻ, മദ്യപാനികൾക്കും രണ്ട് കെട്ടിയവർക്കും വേറെ ദൈവവും'; രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദത്തിൽ
ഷീബ വിജയ൯
ഹൈദരാബാദ്: ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദത്തിൽ. പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിനിടെ ഹിന്ദു ദൈവങ്ങളെക്കുറിച്ച് രേവന്ത് നടത്തിയ പരാമർശങ്ങളാണ് വ്യാപക വിമർശത്തിനിടയാക്കിയത്. "ഹിന്ദുമതത്തിൽ എത്ര ദേവതകളുണ്ട്? മൂന്ന് കോടി? എന്തുകൊണ്ട്? അവിവാഹിതർക്ക് ഹനുമാനുണ്ട്. രണ്ടുതവണ വിവാഹം കഴിക്കുന്നവർക്ക് മറ്റൊരു ദൈവമുണ്ട്. മദ്യപിക്കുന്നവർക്ക് വേറൊരു ദൈവം. യെല്ലമ്മ, പോച്ചമ്മ, മൈസമ്മ. ചിക്കൻ കഴിക്കുന്നവർക്കും ഒരു ദൈവമുണ്ട്. പരിപ്പ് കഴിക്കുന്നവർക്ക് മറ്റൊരു ദൈവം. എല്ലാ തരത്തിലുള്ള വിശ്വാസമുള്ളവർക്കും അവരുടേതായ ദൈവമുണ്ട്" എന്നാണ് റെഡ്ഡി പറഞ്ഞത്.
മുഖ്യമന്ത്രി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികളായി ബി.ജെ.പി., ബി.ആർ.എസ്. എന്നിവർ രംഗത്തെത്തുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
asas
