ഇലക്ട്രിക് വാഹന നയം പരാജയം; ആഗോള ഉച്ചകോടിക്ക് പദ്ധതിയിട്ട് കേന്ദ്രം
ഷീബ വിജയ൯
മുംബൈ: അപൂർവ ധാതുക്കൾ നൽകാൻ ചൈന വിസമ്മതിച്ചതിനെ തുടർന്ന് പുതിയ ഉണർവിലേക്ക് ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇ.വി.) വിപണി. ഇലക്ട്രിക് വാഹന നിർമാണവും വിപണനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ ആഗോള ഉച്ചകോടി വിളിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലായിരിക്കും ഉച്ചകോടി. ഇലക്ട്രിക് വാഹന മേഖലയിൽ പ്രതീക്ഷിച്ച വിദേശ നിക്ഷേപം ലഭിക്കാതെ പോയതോടെയാണ് കേന്ദ്ര സർക്കാർ പുതിയ തന്ത്രം പരീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് കൂടുതൽ ആഭ്യന്തര, വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
സർക്കാറിൻ്റെ നയ ഉപദേശക സംവിധാനമായ നിതി ആയോഗാണ് ഉച്ചകോടി പദ്ധതി തയാറാക്കിയത്. ഇ.വി. മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് നികുതി ഇളവ് അടക്കമുള്ള ഇൻസെൻ്റിവുകൾക്ക് പുറമെ, നിലവിലെ ചട്ടങ്ങളിലും ഭേദഗതി വരുത്താൻ നിതി ആയോഗ് ആലോചിക്കുന്നുണ്ട്. ഇലക്ട്രിക് ട്രക്കുകളുടെയും ബസുകളുടെയും വിൽപനക്കാണ് കൂടുതൽ പ്രോത്സാഹനം നൽകുക. വിദേശ ഇലക്ട്രിക് വാഹന നിർമാതാക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കാര്യമായ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.
adsdefedfs
