കിടിലൻ റേഞ്ചും കൂടുതൽ സുരക്ഷയും ; മാരുതി സുസുകി ഇ-വിറ്റാര എത്തി


ഷീബ വിജയ൯

മാരുതി സുസുകിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി.യായ ഇ-വിറ്റാരയെ രാജ്യത്ത് അവതരിപ്പിച്ചു. ഒറ്റചാർജിൽ 543 കിലോമീറ്റർ റേഞ്ച് നൽകുന്ന ഇ-വിറ്റാര, ബാറ്ററി വാടകക്ക് നൽകുന്ന ബാറ്ററി-ആസ്-എ-സർവീസ് സ്കീമിലും ലഭ്യമാകും. ബുക്കിങ് ഉടൻ ആരംഭിക്കുകയും അടുത്ത വർഷം മുതൽ ഡെലിവറികൾ ആരംഭിക്കുകയും ചെയ്യും. ഈ ഇലക്ട്രിക് എസ്.യു.വി. പ്രാദേശിക വിപണിയെ കൂടാതെ 100 രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടത്തുന്നുണ്ട്. ഭാരത് എൻ.സി.എ.പി. ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയ ഇ-വിറ്റാര പുതിയ ഹാർടെക്-ഇ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് നിർമിച്ചിട്ടുള്ളത്. ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ടും ഏഴ് എയർബാഗുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്. 49kWh, 61kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇ-വിറ്റാര അവതരിപ്പിച്ചത്. വലിയ ബാറ്ററി ഓപ്ഷനിൽ ഓൾ-വീൽ ഡ്രൈവ് വകഭേദവും ലഭ്യമാണ്, ഇത് ഒറ്റ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു. പ്രീമിയം ഇൻ്റീരിയർ ഡിസൈനിൽ ട്വിൻ-ഡക്ക് ഫ്ലോട്ടിങ് കൺസോളിൽ ഡിജിറ്റൽ കോക്പിറ്റ്, 10.1-ഇഞ്ച് ഇൻഫോടൈന്മെൻ്റ് സ്ക്രീൻ, 10.25-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ തുടങ്ങിയ നിരവധി സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിൻ്റെ വില വിവരം ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

article-image

tyryttt

You might also like

  • Straight Forward

Most Viewed