പൊതുമാപ്പടക്കം ബൈഡൻ ഒപ്പിട്ട ഔദ്യോഗിക രേഖകൾ അസാധുവാക്കി ട്രംപ്


ഷീബ വിജയ൯

വാഷിങ്ടൺ: മുൻ യു.എസ്. പ്രസിഡൻ്റ് ജോ ബൈഡൻ ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിട്ട എല്ലാ ഔദ്യോഗിക രേഖകളും അസാധുവായി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ഒപ്പുകൾ കൃത്യതയോടെ പകർത്താൻ സഹായിക്കുന്ന ഉപകരണമാണ് ഓട്ടോപെൻ. "കുപ്രസിദ്ധവും അനധികൃതവുമായ ഓട്ടോപെൻ ഉപയോഗിച്ച് ജോസഫ് ആർ ബൈഡൻ ജൂനിയർ ഒപ്പിട്ട എല്ലാ രേഖകളും, പ്രഖ്യാപനങ്ങളും, എക്സിക്യൂട്ടിവ് ഉത്തരവുകളും, മെമോറാണ്ടങ്ങളും കരാറുകളും അസാധുവായി പ്രഖ്യാപിക്കുന്നു, ഇവ ഇനിമുതൽ നിലനിൽക്കില്ല" എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പൊതുമാപ്പും ഇളവുകളുമടക്കം ഇത്തരത്തിൽ ഒപ്പിട്ട രേഖകൾ പ്രകാരം ലഭിച്ചവർക്കും നിലവിലെ നടപടി ബാധകമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രായവും മാനസികമായ പ്രശ്നങ്ങളും മൂലം ബൈഡന് കാര്യക്ഷമമായി ഓഫീസ് നിയന്ത്രിക്കാനായിരുന്നില്ലെന്ന ആരോപണം ട്രംപ് ആവർത്തിക്കുകയാണ്. നിലവിലെ ഉത്തരവോടെ, ബൈഡൻ നൽകിയ മാപ്പുകളുടെ സാധുത ഇല്ലാതായി, ആവശ്യമെങ്കിൽ ട്രംപിന് ഇവർക്കെതിരെ നടപടി പുനഃരാരംഭിക്കാനാവും.

article-image

rtfrtf

You might also like

  • Straight Forward

Most Viewed