സെലക്ടർമാരുടെ സമ്മർദത്തിന് വഴങ്ങി; 15 വർഷത്തിനു ശേഷം വിജയ് ഹസാരെയിൽ കോഹ്ലി കളിക്കാനെത്തുന്നു
ഷീബ വിജയ൯
ന്യൂഡൽഹി: ഇന്ത്യൻ കുപ്പായത്തിൽ തുടർന്നും കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കണമെന്ന സെലക്ടർമാരുടെ നിർബന്ധത്തിന് വഴങ്ങി വിരാട് കോഹ്ലി. ഡിസംബർ 24ന് ആരംഭിക്കുന്ന ടൂർണമെൻ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കളിക്കാൻ സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 വർഷത്തിനു ശേഷമാണ് വിരാട് കോഹ്ലി ആഭ്യന്തര ഏകദിന ടൂർണമെൻ്റായ വിജയ് ഹസാരെ കളിക്കാനെത്തുന്നത്. ടെസ്റ്റ്, ട്വൻ്റി 20 ടീമുകളിൽ നിന്ന് സീനിയർ താരങ്ങളെ ഒഴിവാക്കിയ കോച്ച് ഗൗതം ഗംഭീറിൻ്റെ വാശി തന്നെയാണ് എല്ലാവരും ആഭ്യന്തര മത്സരം കളിക്കണമെന്നതിൻ്റെ പിന്നിൽ.
ദേശീയ ടീം തെരഞ്ഞെടുപ്പിൽ ആഭ്യന്തര മത്സരങ്ങളിലെ പ്രകടനം പരിഗണിക്കുമെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ, കോച്ച് ഗംഭീർ കോക്കസിൻ്റെ തീരുമാനം. ബി.സി.സി.ഐ. നിലപാട് കോഹ്ലിയെ ബോധ്യപ്പെടുത്തിയാണ് താരത്തെ വിജയ് ഹസാരെയിൽ കളിക്കാൻ സന്നദ്ധമാക്കിയത്. കോഹ്ലി ഡൽഹിയുടെ ഭാഗമാവുന്നതിൻ്റെ ആവേശത്തിലാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ.
fffd
