ശബരിമല സ്വര്‍ണകൊള്ള കേസ്; അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി


ഷീബ വിജയ൯

കൊച്ചി: ശബരിമല സ്വര്‍ണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്.ഐ.ടി. ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി. ഹൈക്കോടതിയിൽ സമർപ്പിച്ചു. സ്വര്‍ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായി എഫ്.ഐ.ആർ, അനുബന്ധ രേഖകൾ എന്നിവ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മജിസ്ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

article-image

asdsadas

You might also like

  • Straight Forward

Most Viewed