ഇനി വെള്ളപുതപ്പുകൾ ഇല്ല; ട്രെയിൻ കോച്ചുകളിൽ സംഗനേരി പ്രിന്റുകളുമായി ഇന്ത്യൻ റെയിൽവേ
ഷീബ വിജയൻ
ന്യൂഡൽഹി I ട്രെയിൻ കോച്ചുകളിൽ വെള്ളപുതപ്പുകൾക്ക് പകരം സാൻഗനേരി പ്രിന്റഡ് ബ്ലാങ്കറ്റുമായി ഇന്ത്യൻ റെയിൽവേ. ആദ്യം ജയ്പൂർ-അസർവ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലാണിത് നടപ്പിലാക്കുന്നത്. സംഗനേരി പ്രിന്‍റ് രാജസ്ഥാനിലെ സംഗനേർ എന്ന സ്ഥലത്തെ പരമ്പരാഗതമായ ഒരു കൈത്തറി അച്ചടി രീതിയാണ്. ഈ പ്രിന്‍റുകൾക്ക് നിരവധി പ്രത്യേകതകളുണ്ട്. ചിപ്പ സമുദായക്കാരാണ് പരമ്പരാഗതമായി സൻഗനേരി വസ്ത്രങ്ങൾ നെയ്‌തെടുക്കുന്നത്. ഫ്‌ളോറൽ മോട്ടിഫ്, ചെറിയ വരകൾ എന്നിവയൊക്കെയാണ് ഇതിനെ മനോഹരമാക്കുന്നത്. സോഫ്റ്റ് കോട്ടൺ, മസ്ലിൻ തുണികളിലാണ് സൻഗനേരി പ്രിന്റുകൾ പ്രധാനമായും കാണപ്പെടുന്നത്. ആകർഷകമായ പൂക്കളുടെയും സസ്യങ്ങളുടെയും രൂപങ്ങളുള്ള ഈ ഡിസൈനുകൾ കാഴ്ചക്ക് വളരെ മനോഹരമാണ്. രാജ്യത്തിന്‍റെ പൈതൃക കലാരൂപങ്ങളെയും പ്രാദേശിക കരകൗശലവിദ്യകളെയും പ്രോത്സാഹിപ്പിക്കാനുള്ള റെയിൽവേയുടെ ശ്രമമാണിത്. വെളുത്ത പുതപ്പുകളിൽ കറകളും അഴുക്കും പെട്ടെന്ന് കാണുന്നതിനാലും വൃത്തിയാക്കൽ ശ്രമകരമാകുന്നതിനാലും ഈ നിറമുള്ള പ്രിന്‍റുകൾ വൃത്തിയും ആകർഷകത്വവും കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും.
ോേേേോേോ
