ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി

ഷീബ വിജയൻ
പാറ്റ്ന I ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. 71 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഇന്ന് പ്രഖ്യാപിച്ച പട്ടികയിലുണ്ട്. സാമ്രാട്ട് ചൗധരി താരാപുർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയ് കുമാർ സിൻഹ ലഖിസാരായ് മണ്ഡലത്തിൽ മത്സരിക്കും. മുൻ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് കാട്ടിഹാർ മണ്ഡലത്തിൽ നിന്നും മന്ത്രി രേണു ദേവി ബെട്ടിയ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
മുതിർന്ന നേതാക്കളും സംസ്ഥാന മന്ത്രിമാരുമായ നിതീഷ് മിസ്ര, മംഗൽ പാണ്ഡെ എന്നിവരും ഇന്നത്തെ സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു. നിതീഷ് മിസ്ര ജൻജർപുർ മണ്ഡലത്തിലും മംഗൽ പാണ്ഡെ സിവാൻ മണ്ഡലത്തിലും മത്സരിക്കും.
ADSDFSDSDSA