സനാതന ധർമ്മത്തെ ബഹുമാനിക്കാത്തത് ഇന്ത്യ പൊറുക്കില്ല'; കോടതിമുറിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം

ഷീബ വിജയൻ
ന്യൂഡൽഹി I സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ കോടതി മുറിയിൽവെച്ച് ഷൂ എറിയാൻ ശ്രമം. ഇന്ന് രാവിലെയാണ് സംഭവം. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ഷൂ എറിയാനുള്ള ശ്രമമുണ്ടായത്. അഭിഭാഷകരിൽ ഒരാളാണ് ഷൂ എറിയാൻ ശ്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. മുദ്രാവാക്യം വിളിച്ച് ഇയാൾ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ നോക്കുകയായിരുന്നു. എന്നാൽ, സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാരെത്തി ഉടൻ തന്നെ ഇയാളെ മാറ്റി. സനാതന ധർമ്മത്തെ ബഹുമാനിക്കാത്തത് ഇന്ത്യ പൊറുക്കില്ലെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു അഭിഭാഷക വേഷം ധരിച്ചയാൾ എത്തിയത്. സുരക്ഷാ ജീവനക്കാർ ഇയാളെ പിടിച്ച് മാറ്റിയതിന് പിന്നാലെ കോടതി നടപടികൾ സാധാരണപോലെ നടന്നു. അടുത്ത അഭിഭാഷകനോട് കേസിൽ വാദം നടത്താൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് ഇതൊന്നും നമ്മളുടെ ശ്രദ്ധതിരിക്കരുതെന്നും ഉപദേശിച്ചു.
SASADSDA