തൊഴിൽപരിശോധനകളിൽ 21 പേരെ പിടികൂടി ബഹ്റൈൻ എൽ എം ആർ എ

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിൽ കഴിഞ്ഞയാഴ്ച്ച നടന്ന തൊഴിൽ പരിശോധനകളിൽ 21 അനധികൃത തൊഴിലാളികൾ പിടിയിലായതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നേരത്തേ പിടിയിലായിരുന്ന 98 പേരെ ഈ കാലയളവിൽ നാട് കടത്തി. 2025 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെയുള്ള കാലയളവിൽ 1,835 പരിശോധനാ കാമ്പയിനുകളും സന്ദർശനങ്ങളുമാണ് നടത്തിയത്.
എല്ലാ ഗവർണറേറ്റുകളിലുമായി വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ 1,805 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും, കൂടാതെ 30 സംയുക്ത പരിശോധനാ കാമ്പയിനുകൾ നടത്തിയതായും അതോറിറ്റി വിശദീകരിച്ചു. ഇതിൽ കാപിറ്റൽ ഗവർണറേറ്റിൽ 16 കാമ്പയിനുകൾ, മുഹറഖ് ഗവർണറേറ്റിൽ 3 കാമ്പയിനുകൾ, നോർത്തേൺ ഗവർണറേറ്റിൽ 4 കാമ്പയിനുകൾ, സതേൺ ഗവർണറേറ്റിൽ 7 കാമ്പയിനുകൾ എന്നിവ ഉൾപ്പെടുന്നു.
gjkgk