ജെൻസി പ്രക്ഷോഭം; നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ഷീബ വിജയൻ
ന്യൂഡൽഹി I സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിന് പിന്നാലെ നേപ്പാളിൽ ആരംഭിച്ച ജെൻസി പ്രക്ഷോഭത്തെതുടർന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇന്ത്യ സുരക്ഷ കർശനമാക്കി. "കാഠ്മണ്ഡുവിലും നേപ്പാളിലെ മറ്റ് നിരവധി നഗരങ്ങളിലും അധികാരികൾ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം. നേപ്പാൾ സർക്കാർ പുറപ്പെടുവിച്ച നടപടികളും മാർഗനിർദേശങ്ങളും ഇന്ത്യക്കാർ പാലിക്കണം'- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ZXAXZZX