സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സംവിധായകന്‍ സനല്‍കുമാർ ശശിധരന് ജാമ്യം


ഷീബ വിജയൻ

കൊച്ചി I സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തിങ്കളാഴ്ച രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ സനല്‍കുമാറിനെ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സനല്‍കുമാറിനെ മുംബൈയില്‍ നിന്ന് എളമക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ കൊച്ചിയില്‍ എത്തിക്കുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപവാദ പ്രചാരണം നടത്തല്‍, വ്യാജശബ്ദസന്ദേശം പ്രചരിപ്പിക്കല്‍ തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നല്‍കിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് സനല്‍കുമാര്‍ ശശിധരനെതിരെ നടി എളമക്കര പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനല്‍കുമാറിന്‍റെ സമൂഹമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു നടിയുടെ പരാതി.

article-image

ASDDASDASAS

You might also like

Most Viewed