രാജസ്ഥാനിൽ റെക്കോഡ് മഴ; ഹിമാചലിൽ മണ്ണിടിച്ചിൽ

ഷീബ വിജയൻ
രാജസ്ഥാൻ I വടക്കെ ഇന്ത്യയിൽ ഇത്തവണ മൺസൂൺ കലിതുള്ളി പെയ്യുകയാണ്. കാലാവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് പേമാരിയായും മഴയായും മറ്റു പ്രകൃതിദുരന്തങ്ങളുടെ രൂപത്തിലുമെത്തുന്നത്. രാജസ്ഥാൻ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയർന്നതോതിലുള്ള മഴയാണ് തകർത്തുപെയ്യുന്നത്. 108 വർഷം മുമ്പ് 1917 ലാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയതോതിൽ മഴപ്പെയ്ത്തുണ്ടായത്. അന്ന് പെയ്തിറങ്ങിയത് 844.2mm മഴയാണ്. അതിനുശേഷം 2025 ൽ കഴിഞ്ഞ ദിവസങ്ങളിലായി മൺസൂണിന്റെ തോത് 693.1mm ആണ്. സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. നാടും നഗരങ്ങളുമെല്ലാം വെള്ളക്കെട്ടിലായിട്ടും മഴ തുടർന്നും പെയ്യുകയാണ്.
കഴിഞ്ഞ മൂന്നു മാസങ്ങളിൽ ജൂണിൽ 125.3mm ജൂലൈയിൽ 290mm ആഗസ്റ്റിൽ 184mm എന്നതോതിലാണ് മഴയുടെ പെയ്ത്ത്. ജെയ്സാൽമിറിലും ബാർമേറിലും മഴ മുന്നറിയിപ്പുളളതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ കുളുവിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേരടങ്ങുന്ന കുടുംബം മണ്ണിനടിയിലായി. നാലുപേരെ ദുരന്തനിരവാരണസേന പ്രവർത്തകർ പുറത്തെടുത്തു. ഒരു വയോധികൻ കൊല്ലപ്പെട്ടു ബാക്കി കുടുംബാംഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. റോഡു ഗതാഗതം താറുമാറായി മലവെള്ളപ്പാച്ചിലിൽ റോഡുകൾ ഒഴുകിപ്പോയി. 744 ഓളം റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. ദേശീയപാതകളിലെല്ലാം ഗതാഗതം പുനഃസ്ഥാപിക്കപെട്ടിട്ടില്ല. ആപ്പിൾ വിളവെടുപ്പ് സീസണായതിനാൽ പറിച്ച ആപ്പിളുകൾ കയറ്റിയയക്കാൻ സാധിച്ചിട്ടുമില്ല. വിനോദസഞ്ചാരമേഖലയും താറുമാറാണ് മൊത്തം നാലായിരം കോടിയുടെ നഷ്‍ടമെങ്കിലും കണക്കാക്കുന്നു.
ADSASDAS