ഹമാസിന്‍റെ ആക്രമണത്തിൽ നാലു ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ഷീബ വിജയൻ
തെൽ അവീവ് I ഗസ്സ സിറ്റിക്ക് സമീപം ഹമാസ് നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. സ്റ്റാഫ് സാർജന്‍റ് ഉറി ലമേദ് (20), സാർജന്‍റ് അമിദ് ആര്യേ റെഗേവ് (19), സാർജന്‍റ് ഗാദി കോട്ടൽ (20) എന്നീ സൈനികരാണ് കൊല്ലപ്പെട്ടതെന്നും ഐ.ഡി.എഫ് അറിയിച്ചു. കൊല്ലപ്പെട്ട മൂന്നാമന്‍റെ പേര് സ്ഥിരീകരിച്ചിട്ടില്ല. 401 സായുധ ബ്രിഗേഡിലെ 52 ബറ്റാലിയൻ അംഗങ്ങളായിരുന്നു ഇവർ. മാത്രമല്ല, ഒരു സൈനികന് സാരമായി പരിക്കേറ്റിട്ടുമുണ്ട്.
തിങ്കളാഴ്ച രാവിലെ ഗസ്സ സിറ്റിയിലെ ശൈഖ് റദ്‌വാനിന്‍റെ പ്രാന്തപ്രദേശത്തുള്ള കഫ്ർ ജബാലിയ പ്രദേശത്തെ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടക്കുകയായിരുന്നു. രാത്രി ഗസ്സയിലെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തി ഔട്ട്പോസ്റ്റിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇവർക്കുനേരെ ഹമാസിന്‍റെ പ്രത്യാക്രമണം ഉണ്ടായത്. സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തിലെത്തി യുദ്ധ ടാങ്കിലേക്ക് സ്ഫോടകവസ്തു എറിഞ്ഞാണ് നാലു സൈനികരെ കൊലപ്പെടുത്തിയത്. ഇന്നലെ തന്നെ ജറൂസലേമിലുണ്ടായ വെടിവെപ്പിൽ ആറ് ഇസ്രായേലികൾ കൊല്ലപ്പെട്ടിരുന്നു. 12 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
DVDDXZDZXX