ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രിംകോടതി ഉത്തരവ്


ഷീബ വിജയൻ

ന്യൂഡൽഹി I ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിൻ്റെതാണ് ഉത്തരവ്. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു.

ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാറിനെ പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നിർദ്ദേശം നൽകി. ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണ്. ഈ രാജ്യത്തെ യഥാർത്ഥ പൗരന്മാർക്ക് വോട്ട് ചെയ്യാൻ അവകാശം ഉണ്ട്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടവകാശം ഇല്ല എന്ന് സുപ്രിംകോടതി വ്യക്തമാക്കി.

article-image

DSFDSFDSDSA

You might also like

Most Viewed