ബഹ്റൈനിൽ നഴ്സുമാരുടെ എണ്ണം വർധിപ്പിക്കാൻ ശുപാർശ ചെയ്ത് ബഹ്‌റൈൻ പാർലമെന്റ് എംപിമാർ


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ ആരോഗ്യമേഖലയെ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി, രാജ്യത്ത് നഴ്സുമാരുടെ എണ്ണം വർധിപ്പിക്കാൻ ബഹ്‌റൈൻ പാർലമെന്റ് എംപിമാർ ശുപാർശ ചെയ്തു. നിലവിലെ ആരോഗ്യ സംവിധാനം ദുർബലമാകാതിരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് ‘സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക്’ എംപിമാർ മുന്നറിയിപ്പ് നൽകി. നിലവിൽ ബഹ്‌റൈനിലെ 90 ശതമാനം നഴ്സുമാരും വിദേശികളാണ്. ഇത് രാജ്യത്തിന്‍റെ ദീർഘകാല ആരോഗ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

പാർലമെന്‍റിന്‍റെ സാമ്പത്തികകാര്യ സമിതി ചെയർമാനും സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്‍റെ പ്രസിഡന്‍റുമായ എംപി അഹമ്മദ് അൽ സല്ലൂമാണ് ഈ നിർദേശം അവതരിപ്പിച്ചത്. നഴ്സിങ് വിദ്യാഭ്യാസം വിപുലപ്പെടുത്തുക, ബഹ്‌റൈൻ വിദ്യാർഥികളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ പ്രോത്സാഹനങ്ങൾ നൽകുക, നഴ്സിങ് ജോലിയിൽ ദീർഘകാലം തുടരാൻ സഹായിക്കുന്ന ആനുകൂല്യങ്ങൾ നൽകുക, കൂടാതെ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

നിലവിൽ ബഹ്‌റൈനിലുള്ള 10,299 ലൈസൻസുള്ള നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികളാണ്. ഇതിൽ ഏകദേശം 7,600 പേർ സർക്കാർ മേഖലയിലും 2,700 പേർ സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് രാജ്യത്ത് സ്വദേശി നഴ്സുമാരുടെ എണ്ണം കൂട്ടാനുള്ള നിർദേശം എംപിമാർ സമർപ്പിച്ചത്.

article-image

ോേ്

You might also like

Most Viewed