ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജപ്പാനിൽ


 ഷീബ വിജയൻ 

ന്യൂഡൽഹി I പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജപ്പാനിലെത്തും. ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി ജപ്പാനിലെത്തുന്നത്. തുടർന്ന് 31നും സെപ്റ്റംബർ ഒന്നിനും ചൈനയും സന്ദർശിക്കും. ഏഴു വർഷത്തെ ഇടവേളക്കു ശേഷമാണ് മോദി ചൈന സന്ദർശിക്കുന്നത്. ഒന്നിന് റഷ്യൻ പ്രസിഡന്‍റ് വ്ളോഡിമിർ പുടിനുമായും മോദി ചർച്ച നടത്തുന്നുണ്ട്. യുഎസുമായി വ്യാപാരക്കരാറിലേർപ്പെടാൻ നേരത്തേ തീരുമാനിച്ച യാത്രയാണ് ജപ്പാന്‍റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ റദ്ദാക്കിയത്. യുഎസിൽ ജപ്പാൻ നടത്തുന്ന 550 ബില്യൺ ഡോളറിന്‍റെ നിക്ഷേപ കരാറിന് ഔദ്യോഗിക സ്ഥിരീകരണം നൽകുന്നതിനായാണു പ്രതിനിധി യുഎസിലേക്ക് പോകാനിരുന്നത്. യുഎസുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അതിനാലാണ് പ്രതിനിധിയുടെ യാത്ര റദ്ദാക്കിയതെന്നുമാണ് ജപ്പാൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞത്.

article-image

sadadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed